
ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം വാർഷിക പൊതു യോഗവും പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റ് വി. എം. ജുനൈദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗഫൂറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ് സത്താർ സുലൈമാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷെബിൻ ഹനീഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മഹല്ലിലെ മുൻ മുഅദ്ദിൻ ആയിരുന്ന മായംവീട്ടിൽ മുഹമ്മദ് എന്നിവരുടെ അനുസ്മരണത്തിൽ അബ്ദുൽ ജലീൽ, ഹംസമോൻ എന്നിവർ സംസാരിച്ചു.
രണ്ട് വർഷപ്രവർത്തനകാലയളവിലേക്കായി എം. എം. അബ്ദുൽ ജലീലിനെ
പ്രസിഡന്റായും
ജനറൽ സെക്രട്ടറിയായി വി. എം. ജുനൈദിനെയും തിരഞ്ഞെടുത്തു.
സത്താർ സുലൈമാൻ, എം.എം. യാസിർ, സെക്രട്ടറിമാരായി ഷെബിൻ ഹനീഫ്, ഗഫൂർ കെ. എം, ട്രഷറർ ശറഫുദ്ധീൻ പി.കെ, അസിസ്റ്റന്റ് ട്രഷറർ ആഷിഖ് അസീസ് എന്നിവരാണ്വൈസ് പ്രസിഡന്റ്മാർ.
ലിൻസർ, ഗഫൂർ എം.കെ, ഷാഫി ഖാലിദ്, നാസർ മജീദ്, ജാസ്സിം, നൗഷാദ് എം.കെ, ഫൈസൽ കെ.എം എന്നിവർ പ്രവർത്തകസമിതി അംഗങ്ങളും
ഹംസ എം.കെ, നസീർ എം.എ, മുക്താർ എം.എം എന്നിവരെ ഉപദേഷ്ടാക്കളുമായി തെരഞ്ഞെടുത്തു.
ആഷിക്, യാസിർ, മുക്താർ, ഷാഹിർ എന്നിവരാണ് കോഡിനേറ്റർമാർ.











